എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്ര വിജയം സമ്മാനിച്ചത് കൂട്ടായ പ്രവര്‍ത്തനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

കല്‍പ്പറ്റ: എസ.്എസ.്എല്‍.സി പരീക്ഷാ വിജയത്തില്‍ വയനാട് ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഇതിനായി പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി വയനാട് ജില്ലയ്ക്ക് ഏറ്റവും മികച്ച സ്ഥാനമാണ് നിലവില്‍ ലഭിച്ചത.് ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി പതിനാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ജില്ല കഴിഞ്ഞവര്‍ഷം പതിമൂന്നാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ആറാം സ്ഥാനത്തെത്തിയത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും വളരെയധികം പ്രയാസമുണ്ടാവുകയും ചെയതു. ഇതെല്ലാം അതിജീവിച്ചാണകൊണ്ടാണ് വയനാട്ടിലെ കുട്ടികള്‍ ഈ ചരിത്രവിജയം നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമേഖലയില്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും അതിന്റെ ഏകോപനം കൃത്യമായി നടപ്പില്‍ വരുത്തുകയും ഉദ്യോഗസ്ഥരും അധ്യാപകരും പൊതു പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് മുന്നോട്ടുപോയതുമാണ് ഇത്തരത്തില്‍ വലിയ ഒരു വിജയം ജില്ലയ്ക്ക് സമ്മാനിച്ചത്. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല അക്കാദമിക്തല ഇടപെടലുകള്‍ കൂടി ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാകൂ. ഇതിനുള്ള ഇടപെടലുകളാണ് നടത്തിയത്. അക്കാദമിക് തലത്തില്‍ കൃത്യമായ മോണിറ്ററിങ്ങും ഇടപെടലുകളും നടത്താന്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടത്. എസ്എസ്എല്‍സി ക്യാമ്പുകളും ഗോത്ര വിഭാഗത്തിനു വേണ്ടിയുള്ള പ്രത്യേക ക്യാമ്പുകളും പഠനസഹായി, ഉയരെ പോലെയുള്ള പഠന സഹായികളും ജില്ലാ പഞ്ചായത്തിന്റെ അടക്കം നേതൃത്വത്തില്‍ ലഭ്യമാക്കി. നഗരസഭകളും ഇത്തരത്തിലുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോയി. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അക്കാദമിക്തല ചര്‍ച്ചകളിലേക്ക് കൊണ്ടുവരികയും ജില്ലാ ആസൂത്രണ സമിതി മീറ്റിംഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഇടപെടല്‍ നടത്തുകയുണ്ടായി. വിദ്യാഭ്യാസ ഉപഡയറക്റ്ററുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും കീഴില്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ഒരുമിച്ച് നിന്ന് ഈ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഏകോപനവും ഏറ്റെടുത്തു. കായികരംഗത്തെ കൂടി വിവിധ പദ്ധതികളുടെ ഭാഗമാക്കി. പതിനാലാം സ്ഥാനത്തുനിന്ന് കഴിഞ്ഞവര്‍ഷം പതിമൂന്നാം സ്ഥാനത്തേക്കെത്തിയപ്പോള്‍ മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ വിജയത്തിലേക്ക് എത്തിച്ചത്.
മഹാ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിന് 100 ശതമാനം വിജയം നേടാനായത് ഏറ്റവും സന്തോഷകരമായ കാര്യമാണ.് ദുരന്തത്തിന് ശേഷം 33 ാമത്തെ ദിവസം സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുകയും കുട്ടികളെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തത് വിജയ ശതമാനത്തിന്റെ മാറ്റുകൂട്ടുന്നു. വയനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് വിവിധ വകുപ്പുകളുടെ ഏകോപനം നടത്തിയതും വിജയത്തിന് കാരണമായി. വിദ്യാഭ്യാസ ഉപഡയറക്റ്റര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്.എസ്.കെ, ഡയറ്റ,് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍, അധ്യാപകര്‍, പിടിഎ, മദര്‍ പിടിഎ, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയും പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികള്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതിന് മോട്ടിവേഷന്‍ ക്ലാസുകളും ഓറിയന്റേഷന്‍ ക്ലാസുകളും നല്‍കുകയും ചെയ്തു. റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, പ്രഭാതഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ചെയ്തു കൊടുത്തു. ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. ഈ വിജയത്തിന്റെ കൂടെ നിന്ന പട്ടികവര്‍ഗ്ഗ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍