തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നഗരസഭകളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നഗരസഭ അധ്യക്ഷന്‍മാര്‍ ഇന്ന് വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണായി എടഗുനി വാര്‍ഡില്‍ നിന്നുള്ള അംഗം പി. വിശ്വനാഥന്‍ ചുമതലയേറ്റു. രാജ്യത്ത് ആദ്യമായി പണിയ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ചെയര്‍മാനാണ് പി. വിശ്വാനാഥന്‍. നഗരസഭ വൈസ് പ്രസിഡന്റായി എമിലിത്തടം വാര്‍ഡില്‍ നിന്നുള്ള എസ്. സൗമ്യയെ തെരഞ്ഞെടുത്തു.സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍ പേഴ്‌സണായി സീകുന്ന് വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റസീന അബ്ദുല്‍ ഖാദര്‍ ചുമതലയേറ്റു. ജില്ലയിലെ ഏക വനിത നഗരസഭ അധ്യക്ഷയാണ് റസീന അബ്ദുള്‍ ഖാദര്‍. വൈസ് ചെയര്‍മാനായി ചെരൂര്‍ക്കുന്ന് വാര്‍ഡില്‍നിന്നുള്ള എം.ജി ഇന്ദ്രജിത്തിനെ തെരഞ്ഞെടുത്തു. മാനന്തവാടി നഗരസഭയെ പയ്യംമ്പള്ളി വാര്‍ഡില്‍ നിന്നുള്ള ജേക്കബ് സെബാസ്റ്റ്യന്‍ നയിക്കും. വൈസ് ചെയര്‍ പേഴ്‌സണായി മാനന്തവാടി ടൗണ്‍ ഡിവിഷനില്‍ നിന്നുള്ള അഡ്വ. സിന്ധു സെബാസ്റ്റ്യനേയും തെരഞ്ഞെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
