വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായി വൈത്തിരി ഡിവിഷനില്‍ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനില്‍ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ് കളക്ടര്‍ അതുല്‍ സാഗറിന്റെ സാന്നിദ്ധ്യത്തില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ചന്ദ്രിക കൃഷ്ണന് 15 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ബീന വിജയനായിരുന്നു എതിര്‍സ്ഥാനാര്‍ഥി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
