മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് പങ്ക് വെക്കും.
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് പങ്ക് വെക്കും. ആദ്യ മൂന്ന് വര്‍ഷം കട്ടയാട് ഡിവിഷനില്‍ നിന്നും വിജയിച്ച സി.പി മൊയ്തീന്‍ഹാജിയും, തുടര്‍ന്നുള്ള രണ്ട് വര്‍ഷം തൊണ്ടര്‍നാട് ഡിവിഷനില്‍ നിന്നും വിജയിച്ച അബ്ദുള്ള കേളോത്തും വൈസ് ചെയര്‍പേഴ്‌സണാകും.മുസ്ലീം ലീഗ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ടായിരുന്നു മൊയ്തീന്‍ ഹാജി. നിലവില്‍ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ്. കേളോത്ത് അബ്ദുല്ല മുന്‍ നിയോജക മണ്ഡലംസെക്രട്ടറിയായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയംഗമാണ്.
കോണ്‍ഗ്രസിലെ മീനാക്ഷി രാമനാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
