അഞ്ജു ബാലന്‍ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുള്ളന്‍കൊല്ലി വാര്‍ഡില്‍നിന്നു ജയിച്ച സിപിഎമ്മിലെ അഞ്ജു ബാലന്‍ ചുമതലയേറ്റു. എതിരില്ലാതെയാണ് അഞ്ജു തിരഞ്ഞെടുക്കപ്പെട്ടത്. ഡിവൈഎഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അഞ്ജു ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.കാട്ടിക്കുളത്തുള്ള തിരുനെല്ലിഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയത്.മുത്തുമാരി വാര്‍ഡില്‍ നിന്നു ജയിച്ച സിപിഐയിലെ എല്‍സി ജെയിംസാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ജുവിന്റെപേര് നിര്‍ദ്ദേശിച്ചത്. കാട്ടിക്കുളം വാര്‍ഡില്‍നിന്നുജയിച്ച സിപിഎമ്മിലെ കെ. സിജിത്ത് പിന്‍താങ്ങി. എതിര്‍ സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ അഞ്ജു ബാലനെവരണാധികാരിമൈനര്‍ ഇറിഗേഷന്‍ മാനന്തവാടി അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി. സുരേഷ്
വിജയിയായി പ്രഖ്യാപിക്കുകയും സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. അസി. റിട്ടേണിങ് ഓഫീസറുംതിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ കെ.ഉണ്ണിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
