പണിയ വിഭാഗത്തിലെ ആദ്യ നഗരസഭാ പിതാവ്; ഇനി വിശ്വനാഥന്റെ കല്‍പ്പറ്റ !
കല്‍പ്പറ്റ: രാജ്യത്തിന് അഭിമാനമായി വയനാട്ടില്‍ നിന്നും ഒരു മാതൃക. പണിയ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി വിശ്വനാഥന്‍ ചുമതലയേറ്റു. ആദിവാസി ക്ഷേമസമിതി (എകെഎസ്) ജില്ലാ പ്രസിഡന്റ് കൂടിയാണ് നാല്‍പതുകാരന്‍. എടഗുനി കുരുന്തന്‍ ഉന്നതിയില്‍നിന്നും ഡിവൈഎഫ്‌ഐയിലൂടെ വളര്‍ന്ന പൊതുപ്രവര്‍ത്തകന്‍ രണ്ടാം തവണയാണ് ക!ൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
കല്‍പ്പറ്റയിലെ 28-ാം വാര്‍ഡായ എടഗുനിയിലെ ജനറല്‍ സീറ്റില്‍ മത്സരിച്ച് നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചത്. പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് 17 വോട്ടുകള്‍ നേടിയാണ് നഗരസഭ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 30 ഡിവിഷനുകളില്‍ 17 എണ്ണവും നേടി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് നഗരസഭ പിടിച്ചെടുത്തിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
