മൂപ്പൈനാട് പൂതാടി പഞ്ചായത്തുകളില്‍ ആന്റി ക്ലൈമാക്‌സ്
മൂപ്പൈനാട്/പൂതാടി: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലും, പൂതാടി ഗ്രാമപഞ്ചായത്തിലുംആന്റി ക്ലൈമാക്‌സിലൂടെ ഇരുമുന്നണികളും പ്രഡിഡന്റ് സ്ഥാനം പിടിച്ചെടുത്തു. മൂപ്പൈനാട്ടില്‍ ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാളി. എല്‍ഡിഎഫി ന്റെ ഒരുവോട്ട് അസാധുവായി. ഇതോടെ ഇരുമുന്നണികള്‍ക്കും 8 വോട്ടുകള്‍ എന്ന സമനില വന്നതോടെ നറുക്കെടുപ്പിലൂടെ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തപ്പോള്‍ യൂ ഡി എഫിന് നറുക്ക് വീഴുകയായിരുന്നു. ഇതോടെ യുഡിഎഫിലെ ലീഗ് പ്രതിനിധി സുധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി.
പൂതാടി ഗ്രാമപഞ്ചായത്തില്‍ യൂഡിഎഫി നും എല്‍ഡിഎഫിനും 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ഇതോടെ 9 നെതിരെ 10 വോട്ടുകള്‍ നേടി എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനം നേടി. സിപിഐ എമ്മിലെ ഇ.കെ ബാലകൃഷ്ണനാണ് പ്രസിഡന്റ്. സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡണ്ടും മുന്‍ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ് അദ്ദേഹം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
