വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഖമര്‍ ലൈലയെ തെരഞ്ഞെടുത്തു. 24 അംഗങ്ങളില്‍ നിന്നും 17 പേരുടെ പിന്തുണയോടെയാണ് ഖമര്‍ ലൈല തെരഞ്ഞെടുക്കപ്പെട്ടത്. മംഗലശ്ശേരിയില്‍ നിന്നും സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട അംഗം യൂഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍ഡിഎഫി ന് 7 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖമര്‍ ലൈല രണ്ട് തവണ ഗ്രാമ പഞ്ചായത്ത് അംഗമായും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വനിതാലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, തണല്‍ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, വെള്ളമുണ്ട പബ്ലിക് ലൈബ്രററി വൈസ് പ്രസിഡന്റ്, ഷരീഫ ഫാത്തിമാ ബീവി റിലീഫ് സെല്‍ പ്രസിഡന്റ് തുടങ്ങി നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
