ടാലന്റ് സെര്‍ച്ച് പരീക്ഷ
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡവലപ്‌മെന്റ് സ്‌കീം പ്രകാരം 2018-19 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള ടാലന്റ് സെര്‍ച്ച് പരീക്ഷ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ നടത്തും. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷാ ഫോറം കല്‍പ്പറ്റ ഐ.ടി.ഡി.പി. ഓഫീസിലും പിണങ്ങോട്, വൈത്തിരി, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 5നകം ഐ.റ്റി.ഡി.പി. ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍ 04936 202232.