സ്വകാര്യ ബസുകള്‍ക്കായി മാറ്റിവെച്ച പാര്‍ക്കിംഗ് ഏരിയയില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു; പരാതിയുമായി ബസ് ജീവനക്കാര്‍
മാനന്തവാടി: പുതിയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കിയതോടെ മാനന്തവാടിയിലെ സ്വകാര്യ ബസുകളുടെ പാര്‍ക്കിംഗ് സംവിധാനം പ്രതിസന്ധിയിലായി. ഇതിന്റെ ഭാഗമായി കോടതി ജങ്ഷന്‍ മുതല്‍ കെ.എസ്.ബി. ഓഫീസിന് സമീപം വരെയുള്ള റോഡരികിലായി സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പാര്‍ക്കിംഗിനായി നഗരസഭ സ്ഥലം അനുവദിച്ചിരുന്നു. സ്വകാര്യ ബസുകള്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയ എന്നറിയിച്ച് ഇവിടെ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.
എന്നാല്‍ ബസുകള്‍ക്കായി മാറ്റിവെച്ച സ്ഥലത്ത് സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസുകളും ഉള്‍പ്പെടെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ബസ് ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി. ബസുകള്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ബസുകളുടെ പാര്‍ക്കിംഗിനും ഗതാഗത ക്രമീകരണങ്ങള്‍ക്കും തടസ്സമാകുന്നുണ്ട്.
അതേസമയം, മാനന്തവാടി നഗരത്തില്‍ ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തതാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്. നഗരത്തിലെത്തുന്നവര്‍ക്ക് സ്വകാര്യ കാറുകളും മറ്റു വാഹനങ്ങളും നിര്‍ത്തിയിടാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി കോടതി ജങ്ഷന്‍ മുതല്‍ കെ.എസ്.ബി. ജങ്ഷന്‍ വരെയുള്ള റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. മറ്റ് സംവിധാനങ്ങളില്ലാത്തതിനാല്‍ ജനങ്ങളും ഈ സ്ഥലത്തെ ആശ്രയിക്കുകയാണ്.
ഇതോടെ പൊതുജനങ്ങളുടെ പാര്‍ക്കിംഗ് ആവശ്യവും സ്വകാര്യ ബസുകളുടെ പാര്‍ക്കിംഗ് ആവശ്യവും ഒരേ സ്ഥലത്ത് ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്. ബസുകള്‍ക്കായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നഗരത്തിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം സ്വകാര്യ ബസുകള്‍ക്കായി അനുവദിച്ച സ്ഥലം മറ്റ് വാഹനങ്ങള്‍ കൈയേറാതെ ഉറപ്പാക്കാന്‍ നഗരസഭയും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
ടമഷമ്യമി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
