OPEN NEWSER

Tuesday 10. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭിന്ന ശേഷി വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിന് കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരം: മന്ത്രി രമേശ് ചെന്നിത്തല

  • S.Batheri
10 Nov 2026

പുല്‍പ്പള്ളി: കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃക പരമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വിദ്യാഭ്യാസകലാകായിക രംഗത്തും കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു, പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംസ്ഥാന സ്‌പെഷ്യല്‍  സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നടത്തിയസൗഹൃദ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്ന ശേഷി വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 


 ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സ്‌കുള്‍ മനേജരും പ്രൊവിന്‍ഷ്യല്‍  സുപ്പീരിയര്‍ സിസ്റ്റര്‍. ഡോ. പൗളിന്‍ മുകാല മുഖ്യപ്രഭാഷണം നടത്തി പനമരം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രകാശ്, ലിസി സാബു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍, ഗ്രാമപഞ്ചായത്തംഗം ഗീത കുഞ്ഞികൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, ടി.യു. ഷിബു എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show