വയനാട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
പുല്‍പ്പള്ളി: രണ്ട് ദിവസം നീണ്ടു നിന്ന മുപ്പത്തിയാറാമത് വയനാട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വയനാട് ഡിസ്ട്രികട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും ഒളിംപിക്‌സ് അസോസിയേഷന്റേയും അംഗീകാരമുള്ള വയനാട് ഡിസ്ട്രികട് കരാട്ടെ ഡോ അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.കേരള കരാട്ടെ അസോസിയേഷന്‍ നവംബര്‍ 21 മുതല്‍ 23 വരെ എറണാകുളം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിനെ തിരഞ്ഞെടുത്തു.
വിവിധ ക്ലബ്ബുകളില്‍ നിന്നായി നൂറ്റിയിരുപത്തി നാല് ഇനങ്ങളിലായി അറുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി അലന്‍ തിലക് ഷിറ്റോ റിയു കരാട്ടെ ക്ലബ് ഒന്നാം സ്ഥാനവും അലന്‍ തിലക് ഷിറ്റോ റിയു കരാട്ടെ ക്ലബ് പള്ളിക്കുന്ന് രണ്ടാം സ്ഥാനവും ഒക്കിനാവോ ഷോറിന്‍ റിയു മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനംഎന്‍.യു. ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു ഷിബു കുറുമ്പേ മഠം അദ്ധ്യക്ഷത വഹിച്ചു. പി വി സുരേഷ്, എന്‍ എം ചന്ദ്രബാബു പാക്കം, ബാബു എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
