'പെണ്മ' മുള്ളന്‍ക്കൊല്ലിയില്‍ വനിതാ സംഗമം നടത്തി
മുള്ളന്‍ക്കൊല്ലി: ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഐക്യവും ശാക്തീകരണവും ലക്ഷ്യമിട്ട് പെണ്മ' വനിതാ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നുള്ള 800 ഓളം വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. വനിതാ സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുനീര്‍ ആച്ചിക്കുളത്ത്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വര്‍ഗീസ് മുരിയന്കാവിങ്കല്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗിരിജ കൃഷ്ണന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൂജ സലാം, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇ.എ സീത എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
