എറണാകുളത്തെ തകര്‍ത്ത് വയനാട്; ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി
വയനാട്: പാലക്കാട് പട്ടാമ്പിയില്‍ നടന്ന ഖേലോ മാസ്റ്റേഴ്സ് ഗെയിംസ് ഫൗണ്ടേഷന് സംഘടിപ്പിച്ച കേരള സംസ്ഥാന മാസ്റ്റേഴ്സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വയനാട് ടീം ജേതാക്കളായി. മികച്ച പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കിയ വയനാട് ടീം ഇതോടെ ദേശീയതല ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.ഗിരീഷിന്റെ ക്യാപ്റ്റന്‍സിയിലാണ് വയനാട് ടീം മത്സരത്തിനിറങ്ങിയത്. പരിചയസമ്പന്നരായ താരങ്ങള്‍ അണിനിരന്ന ടീം മികച്ച ഒത്തിണക്കത്തോടെയും മികവോടെയുമാണ് വിജയം കൈവരിച്ചത്.
വയനാട് ടീമംഗങ്ങള്‍:
1. ബൈജു
2. ഷമീര്‍
3. അമീര്‍
4. ഗിരീഷ് (ക്യാപ്റ്റന്‍)
5. മനോഹരന്
6. ഷാജഹാന്
7. മനാഫ്
8. സുബേഷ്
9. ഉണ്ണി ബത്തേരി
10. ഫൗജു
11. ഷമീം
12. നൗഫല്‍
13. രാജേഷ് കാമ്പട്ടി
14. ഷാജി
15. പ്രിന്‍സ്
16. അജിത്
ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയ വയനാട് ടീമിന്റെ നേട്ടം ജില്ലയ്ക്ക് അഭിമാനമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
