സംസ്ഥാനതല യു.പി. സ്കൂള്‍ ചെസ്സ് മത്സരം: ഹില്‍ ബ്ലൂംസ് സ്കൂളിലെ മെല്ബിന് ജോസഫ് മാത്യുവിന് മൂന്നാം സ്ഥാനം
തൃശൂര്‍: സി.കെ. റോസി ടീച്ചര്‍ & എം.സി. വര്‍ഗീസ് മാസ്റ്റര്‍ മെമ്മോറിയല്‍ ഓള് കേരള സ്കൂള്‍ ചെസ്സ് ടൂര്‍ണമെന്റില്‍ യു.പി. ബോയ്സ് വിഭാഗത്തില്‍ മാനന്തവാടി ഹില്‍ ബ്ലൂംസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ മെല്ബിന് ജോസഫ് മാത്യുവിന് മൂന്നാം സ്ഥാനം. തൃശൂര്‍ പുറനാട്ടുകരയിലുള്ള ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിറില്‍ ഇന്നലെയാണ് മത്സരം സംഘടിപ്പിച്ചത്. ഏഴ് റൗണ്ടുകളിലായി നടന്ന കടുത്ത പോരാട്ടത്തില്‍ 6 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് മെല്ബിന് ഈ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്നാം സ്ഥാനത്തെത്തിയ മെല്ബിന് ട്രോഫിയും ക്യാഷ് പ്രൈസും ലഭിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
