OPEN NEWSER

Tuesday 10. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അഡ്വ. ജുനൈദ് കൈപ്പാണിയുടെ 'പാരന്റിംഗ് കോഡ്' പുസ്തകം പ്രകാശനം ചെയ്തു

  • Keralam
08 Nov 2026

കൊടുവള്ളി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലെ രക്ഷാകര്‍തൃത്വത്തിന്റെ പുതിയ വെല്ലുവിളികളും സാധ്യതകളും പ്രതിപാദിക്കുന്ന അഡ്വ.ജുനൈദ് കൈപ്പാണിയുടെ 'പാരന്റിംഗ് കോഡ് – ദ ആര്‍ട്ട് ഓഫ് പാരന്റിംഗ് ഇന്‍ ദ എ.ഐ. ഇറ' (Parenting Code – The Art of Parenting in the AI Era) എന്ന പുസ്തകം പ്രമുഖ സാഹിത്യകാരന്‍ പി. കെ. പാറക്കടവ് പ്രകാശനം ചെയ്തു. ലെറ്റ്‌സ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എല്‍.ഐ.എസ്.ആര്‍) പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൊടുവള്ളി കോപ്പറേറ്റീവ് മിനി ഓഡിറ്റോറിയത്തിലാണ് നടന്നത്.അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ കുട്ടികളുടെ മാനസികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ചാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. ഡിജിറ്റല്‍ ലോകത്തെ വെല്ലുവിളികള്‍, കുട്ടികളിലെ ജീവിതനൈപുണ്യ വികസനം, കുടുംബബന്ധങ്ങളുടെ പ്രാധാന്യം, ആത്മവിശ്വാസം വളര്‍ത്തല്‍, സ്‌നേഹവും അച്ചടക്കവും സമന്വയിപ്പിച്ചുള്ള രക്ഷാകര്‍തൃത്വം തുടങ്ങിയ വിഷയങ്ങള്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

ചടങ്ങില്‍ ഗ്രന്ഥകാരനും എല്‍.ഐ.എസ്.ആര്‍ സ്ഥാപക ഡയറക്ടറുമായ അഡ്വ. ജുനൈദ് കൈപ്പാണി, എഴുത്തുകാരി ജില്‍ന കെ.കെ., ജിനോ കുര്യന്‍, മൂസ എ.പി. തുടങ്ങിയവര്‍ സംബന്ധിച്ചു.

ആധുനിക കാലത്തെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show