വിദേശം|

പ്രവാസി വയനാട് യുഎഇ ഷാര്‍ജക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം

പ്രവാസി വയനാട് യുഎഇ ഷാര്‍ജക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം

ഷാര്‍ജ: യുഎഇ യിലെ വയനാട് കൂട്ടായ്മയായ പ്രവാസി വയനാട് യു എ ഇ യുടെ ഷാര്‍ജ ചാപ്റ്റര്‍ വാര്‍ഷിക ആഘോഷ പരിപാടിയും ജനറല്‍ ബോഡി യോഗവും നടത്തി. ഷാര്‍ജ ഏഷ്യന്‍ പേപ്പര്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ 2026-27 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയര്‍മാനായി സുനില്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനറായി ജെസ്വിന്‍ ജോസ്, ട്രഷററായി സരിത ബിനോയിയെയും തിരഞ്ഞെടുത്തു. 
ചാപ്റ്റര്‍ രക്ഷാധികാരിമാരായി അഡ്വ. അബ്ദുള്ള യൂ സി, നിധീഷ് പി. എം.
വൈസ് ചെയര്‍മാന്‍മാരായി മനോജിത്ത് കെ, നസീര്‍ അഹമ്മദ്, സുജീഷ് സുധാകരന്‍, ശിവന്‍ തലപ്പുഴ, ജോയിന്റ് കണ്‍വീനര്‍മാരായി സജിന സുനില്‍, മിനോ ജോസ്, രജീഷ് ആലത്ത്,  നിമിഷ മനോജിത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ജോസ് ജോര്‍ജ്, അയ്യൂബ് ഖാന്‍, ബിനോയ് ക്രിസ്റ്റി, ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി, ബിന്‍സി തോമസ് എന്നിവരെയും തെരെഞ്ഞെടുത്തു.



സെന്‍ട്രല്‍ കമ്മിറ്റി പ്രിസൈഡിങ് ഓഫീസര്‍ മൊയ്ദു മക്കിയാട്, റാഷിദ് കേളോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കവതരണവും ജനറല്‍ ബോഡി മുന്‍പാകെ അവതരിപ്പിച്ചു. ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി, മനോജിത്ത് കെ, അര്‍ച്ചന നിതിഷ് എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ജനറല്‍ ബോഡി അഭിനന്ദിച്ചു. 

വാര്‍ഷികാഘോഷപരിപാടികളുടെ ഭാഗമായി ബിന്‍സി തോമസ്, സുനില്‍ പായിക്കാട്, സരിത ബിനോയ്, നിമിഷ മനോജിത്ത്, ജസ്വിന്‍ ജോസ് എന്നിവരുടെ   നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാപരിപാടികളും ഗെയിംമുകളും നടത്തി. ഷാര്‍ജ ചാപ്റ്ററിലെ കലാകാരന്മാരുടെ കൂട്ടായ്മയായ പാട്ടുകൂട്ടം അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 

യു എ ഇ യിലെ വയനാട്ടുകാരായ പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ പ്രശ്‌നങ്ങളില്‍ കൈത്താങ്ങായും നിരവധി പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാതൃക സൃഷ്ട്ടിച്ച കൂട്ടായ്മയാണ് പ്രവാസി വയനാട് യു എ ഇ. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വിവിധ എമിറേറ്റ്‌സ്‌കളില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മ വയനാടിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഷാര്‍ജ ചാപ്റ്റര്‍ നടത്തി വരുന്ന ഫാമിലി മീറ്റപ്പുകള്‍, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഇവെന്റുകള്‍ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവ ഏറെ ശ്രദ്ധേയമാണ്. 
കൂടാതെ, അംഗങ്ങള്‍ക്ക് നിയമ സഹായത്തിനായി ലീഗല്‍ സെല്‍, ജോലിസംബന്ധമായ സഹായങ്ങള്‍ക്ക് ജോബ് സെല്‍ എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. 

 പ്രകൃതി ദുരന്തങള്‍ വയനാടിനെ വേട്ടയാടിയപ്പോളുണ്ടായ പ്രതിസന്ധികളിലുള്‍പ്പെടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നാട്ടിലും പ്രവാസികള്‍ക്കിടയിലും ചെയ്തു വരുന്നത്. പിന്നാക്ക ജില്ലയായ വയനാടിന്റെയും വയനാടന്‍ ജനതയുടെയും ഉന്നമനത്തിനായി മുന്‍ഗാമികള്‍ ചെയ്തുവെച്ചതിന്റെ തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ആളുകളിലേക്ക് കൂട്ടായ്മയെ എത്തിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.
ഥീൗ ലെിേ


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ