OPEN NEWSER

Tuesday 10. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാഷണല്‍ അബാക്കസ് ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • National
18 Oct 2026

ചെന്നൈ: നാഷണല്‍ അബാക്കസ് ഫെഡറേഷന്റെ (എന്‍.എ.എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെന്നൈ സെയ്ദാപ്പേട്ടിലെ അണ്ണാ വേളാങ്കണ്ണി സ്‌കില്‍ സെന്ററില്‍ നടന്ന നാഷണല്‍ അബാക്കസ് കോണ്‍ക്ലേവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ഡി. ചിന്നരാജിനെ പ്രസിഡന്റായും കേരളത്തില്‍നിന്നുള്ള അഡ്വ. ജുനൈദ് കൈപ്പാണിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.അബാക്കസ് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫെഡറേഷന്‍, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അധ്യാപകര്‍ക്കും പരിശീലന സ്ഥാപനങ്ങള്‍ക്കുമിടയില്‍ സഹകരണം ശക്തിപ്പെടുത്തുക, ദേശീയ ചാമ്പ്യന്‍ഷിപ്പ് നടത്തുക, അബാക്കസ് പഠനം ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ലെറ്റ്‌സ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (എല്‍.ഐ.എസ്.ആര്‍) ഡയറക്ടറാണ് അഡ്വ. ജുനൈദ് കൈപ്പാണി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്ട്രാ ജീനിയസ് ലേണിംഗ് സൊല്യൂഷന്‍ മേധാവിയാണ് ഡി. ചിന്നരാജ്. 16 സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ള പ്രതിനിധികള്‍ പങ്കെടുത്തു . കുട്ടികളുടെ മാനസിക ഗണിതശേഷിയും ബൗദ്ധിക വികാസവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദേശീയതലത്തില്‍ അബാക്കസ് വിദ്യാഭ്യാസത്തിന്റെ പ്രചാരണം വിപുലീകരിക്കുന്നതിനും പുതിയ നേതൃത്വം മുന്‍ഗണന നല്‍കുമെന്നു നിയുക്ത ഭാരവാഹികള്‍ പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
  • ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം വയനാട് ജില്ലയ്ക്ക് അനിവാര്യം: ചന്ദ്രിക കൃഷ്ണന്‍.
  • മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
  • ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പ്: കാര്യക്ഷമമായ അന്വേഷണം നടക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show