മുള്ളന്‍കൊല്ലി പഞ്ചായത്തിലേക്ക് സിപിഎം മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ചയും ജലക്ഷാമവും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കൂടുതല്‍ ക്വാറികള്‍ ആരംഭിക്കാന്‍ ഒത്താശ ചെയ്യുന്ന യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നടപടി ജനകീയ പങ്കാളിത്തത്തോടെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് സിപിഐഎം നേതാവ് എം എസ് സുരേഷ് ബാബു .മുള്ളല് കൊല്ലി ഗ്രാമപഞ്ചായത്തിലേക്ക് സി.പി.ഐ(എം) പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു് അദ്ദേഹം.പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും വികസന മുരടിപ്പുംക്വാറി മാഫിയയുമുള്ള ഒത്തു കളിക്കുമെതിരെയായിരുന്നു മാര്‍ച്ച് നടത്തിയത്. 19 വാര്‍ഡ് മാത്രമുള്ള പഞ്ചായത്തില്‍ 11 ഓളം ക്വാറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ലൈസന്‍സ് അനുവദിക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് ലൈസന്‍സ് എന്നാണ് പഞ്ചായത്ത് ഭാഷ്യം. എന്നാല്‍ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ പോകാമെന്നിരിക്കെ ക്വാറി മാഫിയയുമായുള്ള ഒത്ത് കളിയുടെ ഭാഗമാണ് അനിയന്ത്രിതമായി ക്വാറികള്‍ വരുന്നത്.സഹ മെമ്പര്‍മാരോടും, ജീവനക്കാരോടും, പൊതുജനങ്ങളോടുമുള്ള പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം ജനപ്രതിനിധികള്‍ക്ക് തന്നെ അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. സി പി വിന്‍സെന്റ് അദ്ധ്യക്ഷത വഹിച്ചു.ഏര്യാ സെക്രട്ടറി ബൈജു നമ്പി കൊല്ലി, കെ. വി. ജോബി , ടി.കെ. ശിവന് പി.ജെ പൗലോസ് പി.ടി പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
