യൂണിയന്‍ & ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മാനന്തവാടി ഗവണ്മെന്റ് മോഡല്‍ റൂസ കോളേജിലെ പ്രഥമ യൂണിയന്‍ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുഫീദ തസ്‌നിയും ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ഷബ്‌ന ഷംസുവും നിര്‍വഹിച്ചു. കോളേജ് ചെയര്‍മാന്‍ മഹ്ധൂം ദര്‍വേശ് അധ്യക്ഷനായ പരിപാടിയില്‍ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പ്രസാദ് കെ, മുന്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യൂണിയന്‍ ജനറല്‍ സെക്രട്ടറി റാഫി കെവി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ റിഫ വിപി നന്ദിയും പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ ആശംസയും പറഞ്ഞു. റിസ്‌വാനുല്‍ ഫാരിസ്, അംന ഫാത്തിമ, ഷാദിയ വിഎസ്, രാഹുല്‍, ഇന്‍ഫെന്റ് ട്രീസ മറ്റു യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
