ലോക കൈ കഴുകല്‍ ദിനാചരണം നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പവര്‍ബ്രിഗേഡ് അംഗങ്ങള്‍ ലോക കൈകഴുകല്‍ ദിനം ആചരിച്ചു. സേഫ്റ്റി ബ്രിഗേഡ് അംഗങ്ങള്‍ കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് കൈകഴുകാന്‍ ആവശ്യമായ സോപ്പ് ലായനി വിതരണം ചെയ്തു. പവര്‍ ബ്രിഗേഡ് സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ഷാജി.കെ,ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ആതിര.വി, അധ്യാപകനായ ഫെബിന്‍ സനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
