പ്രവാസി വയനാട് യു.എ.ഇ ഉമ്മുല്‍ ഖുവൈന്‍ ചാപ്റ്ററിന് പുതിയ കമ്മിറ്റി
ഉമ്മുല്‍ ഖുവൈന്‍: പ്രവാസി വയനാട് യു.എ.ഇ ഉമ്മുല്‍ ഖുവൈന്‍ ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. സെപ്തംബര്‍27ന് യു.എ.ഇയിലെ ഉമ്മുല്‍ ഖുവൈനിലെ സല്‍മയിലുള്ള ഫൈറ്റേഴ്‌സ് കരാട്ടെ ക്ലബ്ബില്‍ നടന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.നിലവിലെ ചാപ്റ്റര്‍ ചെയര്‍മാന്‍ നൗഷാദ് കുളങ്ങരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ റാഷിദ് തേറ്റമല ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ മുനീര്‍ മുണ്ടക്കുറ്റി സ്വാഗതം പറഞ്ഞു. ഷൗക്കത്ത് ഫോര്‍ത്ത് മൈല്‍, റഫീഖ് മുട്ടില്‍, നവാസ് വാളാട്, ഷംസുദ്ദീന്‍ മേപ്പാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍വര്‍ സാദിഖ് തേറ്റമല നന്ദി പറഞ്ഞു. തുടര്‍ന്ന് നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടു.
റിട്ടേണിങ് ഓഫീസര്‍ റാഷിദ് തേറ്റമലയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ 20 അംഗ പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ഭാരവാഹികള്‍
ചെയര്‍മാന്‍: മുനീര്‍ മുണ്ടക്കുറ്റി
വൈസ് ചെയര്‍മാന്‍മാര്‍: സെക്കീര്‍ മേപ്പാടി, മഹറൂഫ് ചുണ്ടേല്‍, ഷാനവാസ് കല്‍പ്പറ്റ, നൗഷാദ് വെങ്ങപ്പള്ളി.
കണ്‍വീനര്‍: അന്‍വര്‍ സാദിഖ് തേറ്റമല
ജോയിന്റ് കണ്‍വീനര്‍മാര്‍: സിറാജ് പൊഴുതന, ഷൗക്കത്ത് ഫോര്‍ത്ത് മൈല്‍, സ്മിധേഷ് പുല്‍പ്പള്ളി, ജംഷീര്‍ മില്ല് മുക്ക്, സലിം ചീരാല്‍.
ട്രഷറര്‍: നവാസ് വാളാട്.
സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍: റാഷിദ് കേളോത്ത്, നൗഷാദ് കുളങ്ങരത്ത്, അജ്‌നാസ് കുഞ്ഞോത്ത്, നിസാം കമ്പളക്കാട്.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ബിജേഷ് മുട്ടത്തില്‍, സജില്‍ ലാല്‍, റഫീഖ് മുട്ടില്‍, ഫാസില്‍ തേറ്റമല.
പുതിയ കമ്മിറ്റിക്ക് എല്ലാ പിന്തുണയും സഹകരണവും നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
