വെള്ളത്തിനും അന്നത്തിനും വേണ്ടി പൊരുതിയ യഥാര്‍ത്ഥ മണ്ണിന്റെ മകനാണ് ചെറുവയല്‍ രാമന്‍: കുമ്മനം രാജശേഖരന്‍
കമ്മന: വെള്ളത്തിനും അന്നത്തിനും വേണ്ടി പൊരുതിയ യഥാര്‍ത്ഥ മണ്ണിന്റെ മകനായിരുന്നു പത്മശ്രീ ചെറുവയല്‍ രാമേട്ടനെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രകൃതിയോട് ഇണങ്ങിജീവിച്ച് ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാനുഭാവനായിരുന്നു രാമേട്ടനെന്നും ഓരോ വ്യക്തിയുടെയും ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു.കമ്മന സ്‌കൂളില്‍ ചെറുവയല്‍ രാമേട്ടന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് മലവയല്‍, മുതിര്‍ന്ന നേതാവ് പള്ളിയറ രാമന്‍, മലപ്പുറം പ്രഭാരി സജി ശങ്കര്‍, എസ്.ടി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ പ്രേം തുടങ്ങിയവരും രാമേട്ടന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
