സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം; ബോധവത്ക്കരണ ക്ലാസ് നടത്തി
ആടിക്കൊല്ലി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആടിക്കൊല്ലി ദേവമാത എഎല്‍പി സ്‌കൂളില്‍ 'ആരോഗ്യവും ഭക്ഷണശീലവും വ്യക്തി ശുചിത്വവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുല്‍പ്പള്ളി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ് എ.വി, അനുമോള്‍ ബാബു എന്നിവര്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ഷൈനി മോള്‍ കെ വി സ്വാഗതം ആശംസിക്കുകയും,എസ്.ഇ. പി കോഡിനേറ്റര്‍ സിനി ഫ്രാന്‍സിസ് നന്ദി അര്‍പ്പിക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
