നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി
ബത്തേരി: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും, വയനാട് എക്‌സൈസ് ഇന്റലിജന്‍സും, സുല്‍ത്താന്‍ബത്തേരി നഗരസഭ ആരോഗ്യ വിഭാഗവും സുല്‍ത്താന്‍ബത്തേരി ടൗണില്‍ നടത്തിയ പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനില്‍ മൈത്രി ബില്‍ഡിങ്ങില്‍ കട നടത്തിവരുന്ന ബത്തേരി മുള്ളന്‍കുന്ന് സ്വദേശി പാലക്കല്‍ വീട്ടില്‍ വിനോദ് കുമാര്‍ (44)എന്നയാളുടെ കടയില്‍ നിന്നും 186 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വയനാട് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍. എം. കെ യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷ്. എന്‍, സുല്‍ത്താന്‍ബത്തേരി നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍.ടി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അക്ഷര ജ്യോതി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഹരിദാസ്. സി.വി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അനീഷ് എ. എസ്, വിനോദ് പി.ആര്‍, ചാള്‍സ്‌കുട്ടി. ടി.ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മിഥുന്‍. കെ, സുരേഷ്.എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി.വി.കെ സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ എക്‌സൈസിന്റെയും മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
