പത്മശ്രീ ചെറുവയല്‍ രാമന്‍ കാര്‍ഷിക സംസ്‌കൃതിയുടെ കാവല്‍ക്കാരന്‍: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം:പരമ്പരാഗത നെല്‍വിത്തുകളുടെ കാവല്‍ക്കാരനും ജൈവകര്‍ഷകനുമായ വയനാട്ടിലെ പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചിച്ചു. നൂറോളം നെല്‍വിത്തുകളും വാനോളം അറിവും പുതുതലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹത്തിന്റെ കൃഷി ജീവിതം അവസാനിക്കുന്നത്.
എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച വ്യക്തിത്വമാണ് ചെറുവയല്‍ രാമന്‍.
നെല്‍വിത്തുകള്‍ സംരക്ഷിക്കുകയും പ്രചാരം നല്‍കുകയും ചെയ്തതിന് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. പൂര്‍വിക വിശ്വാസങ്ങളും അറിവുകളും ഇളമുറക്കാര്‍ക്ക് പകര്‍ന്നുനല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. സ്‌നേഹത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തിന്റെയും വിത്തുകളാണ് രാമന്റെ വയലില്‍ മുളപൊട്ടിയത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി മുന്നോട്ടുവെച്ച പദ്ധതികള്‍ക്കെല്ലാം ഒപ്പം ചേര്‍ന്ന് നില്‍ക്കാന്‍ അദ്ദേഹം സന്നദ്ധനായി.
കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തം മലയാളിയുടെ കയ്യിലേല്‍പ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.
കാര്‍ഷിക സംസ്‌കാരത്തിന്റെ കേരളമാതൃക ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ കുടുംബത്തിനും നാടിനുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
