OPEN NEWSER

Sunday 25. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യു.പി.ഐ. സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് നീട്ടിവെച്ചതിനെ സ്വാഗതം ചെയ്യുന്നു: കെ.എച്ച്.ആര്‍.എ.

  • Keralam
14 Oct 2026

കൊച്ചി: 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകള്‍ക്ക് സര്‍വ്വീസ്
ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചതിനെ കേരള ഹോട്ടല്‍ & റസ്‌റ്റോറന്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍, 2026 ഒക്ടോബര്‍ 15 മുതല്‍ കേരളത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ. പെയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചിരുന്ന തീരുമാനം താല്‍ക്കാലികമായി പിന്‍വലിക്കുന്നതായും അസോസിയേഷന്‍ അറിയിച്ചു.എന്നാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചത്‌കൊണ്ട് മാത്രം പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവില്ല. യു.പി.ഐ. ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പൂര്‍ണ്ണമായും പിന്മാറുകയോ, സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിന്റെ പരിധി പതിനായിരം രൂപക്ക് മുകളിലുള്ള യു.പി.ഐ. പെയ്‌മെന്റുകള്‍ക്കോ ആക്കി ഉയര്‍ത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറല്‍സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും വ്യക്തമാക്കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show