OPEN NEWSER

Sunday 25. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിലഗിരി കോളേജിൽ 'തായ്‌സായ് 2026' ഗ്രാന്റ് സൈക്കോളജി ഫെസ്റ്റ് സംഘടിപ്പിച്ചു; 565 വിദ്യാർത്ഥികൾ മാറ്റുരച്ചു

  • National
01 Oct 2026

 താളൂർ: നിലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് (ഓട്ടോണമസ്) പി.ജി സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് 'തായ്‌സായ് 2026' ഗ്രാന്റ് സൈക്കോളജി ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 565-ഓളം വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുത്തത്.

മനഃശാസ്ത്ര വിജ്ഞാനവും സർഗ്ഗാത്മകതയും സമന്വയിപ്പിച്ച മേളയിൽ 31 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കാളികളായി. 18 കോളേജുകളിൽ നിന്നായി 240 കോളേജ് വിദ്യാർത്ഥികളും 13 സ്കൂളുകളിൽ നിന്നായി 325 സ്കൂൾ വിദ്യാർത്ഥികളുമാണ് മാറ്റുരച്ചത്. ആകെ 21 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയത്. വിദ്യാർത്ഥികളുടെ ചിന്താശേഷിയും മാനസികാരോഗ്യ അവബോധവും വളർത്തുന്നതിനായി ക്വിസ് (PSY-Q), സംവാദം (Colloquium), സ്‌പോട്ട് മൂവി (Prism), സ്ലോഗൻ രചന (Psych-Up), പെയിന്റിംഗ് (Pho-Nia), മൈം (Mimus), ഷോട് ഫിലിം (Kurzfilm), റാപ്പ് സോംഗ് (Psy Rap), സൈക്കോ ഗെയിംസ് (Psy-Maze), ബെസ്റ്റ് സൈക്കോളജിസ്റ്റ് (Psy-Ace), ചിത്രവിവരണം (Pixtempore), ജേണൽ മേക്കിംഗ് (Times Tales) തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങൾ അരങ്ങേറി.

ഒക്ടോബർ 10-ലെ ലോക മാനസികാരോഗ്യ ദിനാചരണത്തിന് മുന്നോടിയായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചെറുപ്പക്കാരിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ശരിയായ അവബോധം സൃഷ്ടിക്കുക, മാനസികാരോഗ്യ വെല്ലുവിള നേരിടുന്നവരോടുള്ള സാമൂഹിക മനോഭാവത്തിൽ മാറ്റം വരുത്തുക എന്നിവയായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വയനാട് ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലുമായി സഹകരിച്ച് പ്രത്യേക മാനസികാരോഗ്യ അവബോധ പ്രദർശനവും (Mental Health Awareness Exhibition) സംഘടിപ്പിച്ചു.

ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സ്കൂൾ വിഭാഗത്തിൽ കാലിഫ് ലൈഫ് സ്കൂളും കോളേജ് വിഭാഗത്തിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജും  സമഗ്ര ഓവറോൾ ട്രോഫി സ്വന്തമാക്കി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ തായ്‌സായ് 2026-ന്റെ വിജയത്തിനായി സഹകരിച്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജഡ്ജുമാർക്കും സന്നദ്ധപ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു. വരുംദിനങ്ങളിലും മാനസികാരോഗ്യ അവബോധം ലക്ഷ്യമിട്ടുള്ള കൂടുതൽ സാമൂഹിക-വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സൈക്കോളജി വിഭാഗം വ്യക്തമാക്കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show