OPEN NEWSER

Saturday 29. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

  • Kalpetta
29 Aug 2026

കരണി കല്ലന്‍ചിറ: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രജിത്ത്.പി.വി യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് സംഘം ഓപ്പറേഷന്‍ തണ്ടറിന്റേയും ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റേയും ഭാഗമായി കരണി കല്ലന്‍ചിറ ഭാഗത്ത് നടത്തിയ റെയിഡില്‍ ഡ്രൈഡേയിലെ വില്‍പ്പനക്കായി  22 കുപ്പികളിലായി സൂക്ഷിച്ചുവച്ച 11 ലിറ്റര്‍  വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.
കരണി കല്ലന്‍ചിറ സ്വദേശി ആലിലക്കുഴി വീട്ടില്‍ ജിജി.എ.ടി (52) എന്നയാളെയാണ്  വിദേശമദ്യ ശേഖരവുമായി എക്‌സൈസ് സംഘം പിടികൂടിയത്.
റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റഷീദ്.കെ, ശശികുമാര്‍.പി.എന്‍, സജിപോള്‍ എന്നിവര്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show