മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓണാഘോഷം നടത്തി
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പെരുവക ആന്‍സ് ഭവന്‍ ഓള്‍ഡ് ഏജ് ഹോമില്‍ നടത്തിയ ഓണാഘോഷം നഗരസഭ ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം നിഷാന്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റ് മീനാക്ഷി രാമന്‍ ഓണ സന്ദേശം നല്‍കി. പി.വി ജോര്‍ജ്, സില്‍വി തോമസ്, പി.വി.എസ് മുസ, എം.പി ശശികുമാര്‍,
സിസ്റ്റര്‍ ജെസി എന്നിവര്‍ സംസാരിച്ചു.
നല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ മമ്മൂട്ടിയെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത അഭന്യ ബിജുവിനെയും ചടങ്ങില്‍ ആദരിച്ചു. ഓണ സദ്യയും ഒരുക്കിയിരുന്നു. ജിന്‍സ് ഫാന്റസി, ബിനീഷ് കുഴി നിലം, ജോസ് പാറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
