OPEN NEWSER

Saturday 29. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആവണി അവിട്ടം; യജുര്‍ ഉപാകര്‍മ്മം നടത്തി.

  • Mananthavadi
27 Aug 2026

തോണിച്ചാല്‍: പയിങ്ങാട്ടിരി ഗ്രാമത്തില്‍ ആവണി അവിട്ടത്തിനോടനുബന്ധിച്ച് യജുര്‍ ഉപാകര്‍മ്മം ഭക്തിനിര്‍ഭരമായി നടത്തി. ആചാര്യന്‍ പരമേശ്വര വാധ്യാരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തമിഴ് ബ്രാഹ്മണര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്ക്  ശിവരാജ് നേതൃത്വം നല്‍കി.ഏകദേശം 350 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തഞ്ചാവൂരില്‍ നിന്നും കോട്ടയം രാജാവ് പൂജാദികര്‍മ്മങ്ങള്‍ക്കായി കൊണ്ടുവന്നവരാണ് പയിങ്ങാട്ടിരിയിലെ ബ്രാഹ്മണ സമൂഹം. മലയാള ബ്രാഹ്മണരില്‍ നിന്നും വ്യത്യസ്തമായി ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൂണൂല്‍ മാറ്റുന്നത്.കാലമേറെ മാറിയിട്ടും പുതിയ തലമുറയും ഈ ആചാരങ്ങള്‍ അതേപടി വച്ചുപുലര്‍ത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇത്തവണത്തെ ആവണി അവിട്ടത്തില്‍ 'തല ആവണി അവിട്ട'ത്തിനായി രണ്ട് ബാലന്മാരും പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show