OPEN NEWSER

Saturday 29. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണാഘോഷം സംഘടിപ്പിച്ചു

  • Kalpetta
27 Aug 2026

വെങ്ങപ്പള്ളി: അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ ഓണാഘോഷ പരിപാടി  സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ലൈബ്രറി പ്രസിഡന്റ് ടി. പി ഹാരിസ് അധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.  24 വര്‍ഷത്തെ സേവനത്തിനു ശേഷം ബി.എസ്.എഫില്‍ നിന്നും വിരമിച്ച ഹാവില്‍ദാര്‍ കെ.സജേഷിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കുട്ടികര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട കൃപ മരിയ, സൈക്ലിംങ്ങില്‍ ദേശീയ തലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നിയ സെബാസ്റ്റ്യന്‍, തയ്‌കൊണ്ടോ സംസ്ഥാന തല ഗോള്‍ഡ് മെഡല്‍ ജേതാക്കളായ തനവ് കൃഷ്ണ, പ്രിഷ ലക്ഷ്മി, അണ്ടര്‍ 16 ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അമീന്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. 

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി പി, വെങ്ങപ്പളളി  പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ഇ. ടി സലിം ബാവ, നിജി കുമാരി,  ഷേര്‍ലി എ. എഫ്., സിനി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി ജി ആനന്ദകുമാര്‍ സ്വാഗതവും, ലൈബ്രറി സെക്രട്ടറി അശോകന്‍ സി. വി നന്ദിയും പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show