കബനി നദിയില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി
പുല്‍പ്പള്ളി: കബനി നദിയില്‍ കാണാതായ വെട്ടത്തൂര്‍ ഉന്നതിയിലെ ചന്ദ്രന്റെ മൃതദേഹം വെട്ടത്തൂര്‍ പമ്പ് ഹൗസിന് സമീപം ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഞായറാഴ്ചയായിരുന്നു ചന്ദ്രനെ ചങ്ങാടം മറിഞ്ഞ് കാണാതായത്. ഇന്ന് എന്‍ഡിആര്‍എഫ് സംഘവും, അഗ്‌നി രക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ 3 ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയേടെ വെട്ടത്തൂരില്‍ നിന്ന് അക്കരയ്ക്ക് ചങ്ങാടത്തില്‍ പോകുമ്പോഴായിരുന്നു തുഴയുന്ന മുളകൊമ്പ് ശക്തമായ ഒഴുക്കില്‍ നഷ്ടപ്പെട്ടതോടെ ചങ്ങാടം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചങ്ങാടം മറിയുന്നത് കണ്ട് ബന്ധുക്കള്‍ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയഹയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
