രക്ഷിതാക്കള്‍ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാല്‍ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകും: എ.എസ്.ഐ. രംഗീഷ് കടവത്ത്
കമ്പളക്കാട്: രക്ഷിതാക്കള്‍ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാല്‍ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന്‌നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു. ഇസ്സത്തുല്‍ ഇസ്ലാം സംഘം സൗത്ത് സോണല്‍ കമ്മിറ്റിയുടെ കീഴില്‍ അന്‍സാരിയ മദ്രസയില്‍ സംഘടിപ്പിക്കുന്ന ലദല്‍ മദീന അന്‍സാരിയ്യ മീലാദ് ഫെസ്റ്റ് 2കെ26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതില്‍ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിര്‍ണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ലഹരിക്കെതിരെയുള്ള പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത് സോണല്‍ ജനറല്‍ സെക്രട്ടറി പി.ടി. അഷ്‌റഫ് ഹാജി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
