ലദല്‍ മദീന അന്‍സാരിയ്യ മീലാദ് ഫെസ്റ്റ് 2കെ26; മീലാദ് റാലി നടത്തി
കമ്പളക്കാട്: പുണ്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്സത്തുല്‍ ഇസ്‌ലാം സംഘം സൗത്ത് സോണല്‍ കമ്മിറ്റിയുടെ കീഴിലുള്ള അന്‍സാരിയ്യ മദ്രസ സംഘടിപ്പിക്കുന്ന 'ലദല്‍ മദീന അന്‍സാരിയ്യ മീലാദ് ഫെസ്റ്റ് 2കെ26' ന്റെ ഭാഗമായി വിപുലമായ മീലാദ് റാലി നടത്തി. അന്‍സാരിയ്യ മദ്രസയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. കുട്ടികളുടെ ദഫ് സംഘങ്ങളും യുവാക്കളുടെ ദഫ് സംഘങ്ങളും അണിനിരന്ന റാലി ശ്രദ്ധേയമായി. പ്രവാചക സ്‌നേഹവും മതസൗഹാര്‍ദവും വിളിച്ചോതുന്ന മുദ്രാവാക്യങ്ങളോടെയാണ് റാലി നടന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ പി. സി. ഇബ്രാഹിം ഹാജി, കണ്‍വീനര്‍ പി. ടി. അഷ്‌റഫ് ഹാജി, കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി, കെല്‍ട്രോണ്‍ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി എന്നിവര്‍ മീലാദ് റാലിക്ക് നേതൃത്വം നല്‍കി. മീലാദ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികള്‍ അന്‍സാരിയ്യ മദ്രസയില്‍ നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
