കര്‍ഷക ദിനത്തില്‍ അപൂര്‍വമായ ആദരവിന് സാക്ഷ്യം വഹിച്ച് മാനന്തവാടി നഗരസഭ.
മാനന്തവാടി: മാനന്തവാടി നഗരസഭയും കൃഷിഭവനും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും ചടങ്ങ് അപൂര്‍വ്വമായ ഒരു ആദരവിന് സാക്ഷ്യം വഹിച്ചു. മാനന്തവാടി നഗരസഭയിലെ 28 ആം വാര്‍ഡില്‍ നിന്നും മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട മൈക്കിള്‍ കട്ടക്കയം എന്ന കര്‍ഷകന്റെ കൊച്ചുമകന്‍ അതേ വേദിയില്‍ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി ആദരവ് ഏറ്റുവാങ്ങിയത് ഏറെ ശ്രദ്ധേയമായി.60 വര്‍ഷമായി കൃഷിയെ ജീവനുതുല്യം സ്‌നേഹിച്ച് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച് മാതൃകയായി മാറിയ കട്ടക്കയം മൈക്കിളിന്റെ കൊച്ചുമകന്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന റയന്‍ പോള്‍ ടിജോ ആണ് മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട് ഒരേ വേദിയില്‍ തന്റെ വല്യപ്പനോടൊപ്പംആദരവ് ഏറ്റുവാങ്ങിയത്. കൃഷിയുടെ ബാലപാഠങ്ങള്‍ തന്റെ കൊച്ചുമക്കള്‍ക്ക് കൂടി പകര്‍ന്നു കൊടുത്തുകൊണ്ട് മൈക്കിള്‍ കട്ടക്കയം മാതൃകയാവുകയാണ്.
ഈ രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരാണ് കര്‍ഷകവൃത്തി അഭിമാനകരമായ തൊഴിലാണ് എന്ന് പുതുതലമുറയ്ക്ക് കൂടി പകര്‍ന്നു കൊടുക്കാന്‍ ഈ കര്‍ഷക ദിനാചരണത്തിന് സാധിച്ചു.വിദ്യാലയത്തിലെ കാര്‍ഷിക ക്ലബിന്റെയും കീ സ്‌റ്റോണ്‍ സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ ഈ അംഗീകാരം നേടുന്നതിന് സഹായകമായി. കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും ചടങ്ങ് മാനന്തവാടി എംഎല്‍എ ശ്രീമതി ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
