OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

  • Kalpetta
17 Aug 2026

കല്‍പ്പറ്റ: കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജുജന്‍ അധ്യക്ഷനായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള സെന്റിനറി മെമ്മോറിയല്‍ ഹോണര്‍ ജയരാജ് തട്ടാശ്ശേരിക്കും സുരേഷ് ചന്ദ്രന്‍ സ്മാരക കലാസാംസ്‌കാരിക പുരസ്‌കാരം മുസ്തഫ ദ്വാരകക്കും നല്‍കി.
ശതാബ്ദി എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാര് എസ്‌കെജെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി  കൃഷ്ണ വൈഗക്കും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് റിഷാന നസ്‌റിനും ലഭിച്ചു. ജൈനേന്ദ്ര കല്‍പ്പറ്റ എന്‍ഡോവ്‌മെന്റ് നഗരസഭ ബഡ്‌സ് സ്‌കൂളിന് നല്‍കി. വിദ്യാനിധി പുരസ്‌കാരങ്ങള്‍ ആരോമല്‍, ആയിഷ സ്വബ, ആഗ്‌നെയ് സതീഷ്, സുഹാന്‍ സഹീര്‍, ശരണ്യ സി.വി എന്നിവര്‍ക്ക് നല്‍കി. ബാങ്കിലെ മികച്ച ജീവനക്കാര്‍ക്കുള്ള ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമര്‍ അവാര്‍ഡ് എന്‍ കെ മഹിജക്ക് ലഭിച്ചു. 

ബാങ്കിന്റെ പുതിയ പദ്ധതി (സഹകരണ സമ്പാദ്യ കുടുക്ക) ദക്ഷിണയ്ക്ക് കൈമാറി തുടക്കം കുറിച്ചു. സൗജന്യ നിരക്കില്‍ കര്‍ഷകര്‍ക്ക് വിത്തുകള്‍ എത്തിക്കുന്ന വിത്തുജാലകം പദ്ധതി മുതിര്‍ന്ന കര്‍ഷക ടി പി റോസിലിക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു. ജയരാജ് തട്ടാശ്ശേരി, മുസ്തഫ ദ്വാരക എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട്  ഇ എ രാജപ്പന്‍ സ്വാഗതവും സെക്രട്ടറി എം പി സജോണ്‍ നന്ദിയും പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show