OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബിഎംഎസ് ദേശീയ പ്രക്ഷോഭം : കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി

  • Kalpetta
17 Aug 2026

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ ഭേദഗതിയിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും, രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍
പുതിയ ലേബര്‍ കോഡില്‍ ചില തൊഴിലാളിവിരുദ്ധ  വ്യവസ്ഥകള്‍  തിരുത്തണമെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി മുരളീധരന്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്റ്റ കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ഇപിഎഫ് പെന്‍ഷന്‍ മിനിമം ഏഴായിരം രൂപയാക്കുക, വ്യവസായങ്ങളി സ്ത്രീ തൊഴിലാളി സുരക്ഷ ഉറപ്പാക്കുക,അംഗന്‍വാടി ആശാ എന്‍ എച്ച് എം വര്‍ക്കര്‍മാരുടെ ശംബളം വര്‍ദ്ധിപ്പിക്കുക, അവരെ സര്‍ക്കാര്‍ ജീവനക്കാരാക്കുക, ഇ പി എഫ്, ഇ.പി.എസ് ഇ എസ് ഐ.  കാരുടെ ബോണസ് പരിധിയും ചുരുങ്ങിയ ബോണസും വര്‍ദ്ധിപ്പിക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ വേതനം നല്‍കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ബാങ്കുകളില്‍ 5 ദിവസം ജോലിയായി വ്യവസ്ഥയെയ്യുക, രാജ്യത്ത് എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം 30,000. രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.  ബി എം എസ് ജില്ലാ പ്രസിഡന്റ് പി.എച്ച് പ്രസന്ന ,ജില്ല സെക്രട്ടറി സന്തോഷ്‌കുമാര്‍ കെ, എന്‍ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍ കെ.എസ്റ്റി എംപ്ലോയിസ് സംഘ് സംസ്ഥാനസെക്രട്ടറി കെപി വിജയന്‍, കെ.എന്‍ മുരളീധരന്‍, ജില്ലാ ഭാരവാഹികളായ  അഡ്വ.ബവിത എസ് നായര്‍,  പി എസ് ശശീധരന്‍ . ബിപി.റ്റി എം എസ് ജില്ലാ സെക്രട്ടറി അമല്‍ ജോസ് സ്എന്നിവര്‍ പ്രസംഗിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show