OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോണ്‍ തട്ടിപ്പ്; ശ്രീറാം ഫിനാന്‍സിന്റെ പുല്‍പ്പള്ളി ബ്രാഞ്ചിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി.

  • S.Batheri
17 Aug 2026

പുല്‍പ്പള്ളി: ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പുല്‍പ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രീറാം ഫിനാന്‍സിന്റെ പുല്‍പ്പള്ളി ബ്രാഞ്ചിലേക്ക് മാര്‍ച്ച് നടത്തി. നേരത്തെ ഇടപാടുകള്‍ നടത്തിയവരും, മറ്റു ലോണുകള്‍ക്ക് ജാമ്യം നിന്നവരുമായ ആളുകളുടെ പേരില്‍ അവര്‍ പോലും അറിയാതെ ലോണ്‍ എടുത്തതായിട്ടാണ് കാണിക്കുന്നത്. ഇതുമൂലം സിബില്‍ സ്‌കോര്‍ കുറയുന്ന നിലയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പല ലോണുകള്‍ക്കും സമീപിക്കുമ്പോള്‍ ലോണ്‍ തുക കൂടുതല്‍ ആയി എന്ന പേര് പറഞ്ഞ് മറ്റു ബാങ്കുകള്‍ ലോണ്‍ നിഷേധിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിഷയത്തിന് പരിഹാരം കാണുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.സമരം ഡിവൈഎഫ്‌ഐ പുല്‍പ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാല്‍ ഉദ്ഘാടനം ചെയ്തു.


വിഷ്ണു സി ആര്‍ ,അരുണ്‍ വി പുരുഷോത്തമന്‍,അരുണ്‍ തമ്പി, രജിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.അനീഷ് എന്‍ വി സ്വാഗതവും വിഷ്ണു സജി നന്ദിയും പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് സുജില്‍ എ എസ് അധ്യക്ഷനായി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show