OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുന്നത് ' ഹിന്ദുത്വ ' രാഷ്ട്ര പ്രഖ്യാപനത്തിന്റെ തുടക്കമന്ന് ഡോ. പി.ജെ ജയിംസ് .

  • Keralam
16 Aug 2026

വടകര: എണ്‍പതാം സ്വാതന്ത്ര്യദിനത്തിന്റെ ഔപചാരിക ആഘോഷങ്ങള്‍ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ ബഹുസ്വര ജനാധിപത്യ സാംസ്‌കാരിക ജീവിതാടിത്തറയെ തകര്‍ക്കുന്ന വന്ദേമാതരം പോലുള്ള ഗാനങ്ങള്‍ ദേശീയ ഗാനത്തിന് സമാനമായി സ്ഥാപിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് ഫാസിസ്റ്റ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സി.പിഐഎംഎല്‍ റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി ജെ ജയിംസ് പറഞ്ഞു.സി.പിഐഎംഎല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സമ്മേളനം വടകര ടൗണ്‍ഹാളില്‍ (കൃഷ്ണപിള്ള നഗര്‍) ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുപ്പതുകളില്‍ തന്നെ വന്ദേമാതരം അതിന്റെ ആദ്യ രണ്ടു വരികള്‍ മാത്രമെ ആലപിക്കേണ്ടതുള്ളൂ എന്ന് മഹാത്മ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും അടക്കമുള്ളവര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അത്തരമൊരു ചരിത്രത്തെ ഇല്ലാതാക്കി ആര്‍ എസ് എസ്സ് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രതിരോധം ഉയരണം എന്നും അദ്ദേഹം പറഞ്ഞു.
പോളിറ്റു ബ്യൂറോ മെമ്പര്‍ കബീര്‍ കട് ലാട്ട്, സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരന്‍ , ബിജി ലാലിച്ചന്‍. പി.എന്‍ പ്രൊവിന്റ് , എം.കെ ദാസന്‍, എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍പിള്ളേരിക്കണ്ടി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ കെ.ബാബുരാജ് സ്വാഗതം പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show