വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി: മന്ത്രി:ടി സിദ്ധീഖ്
വെങ്ങപ്പള്ളി: ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും കാത്ത് സൂക്ഷിക്കുകഎന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് കേരള കൃഷി വകുപ്പു മന്ത്രി അഡ്വ.ടി.സിദ്ധീഖ് പറഞ്ഞു.'മതേതരത്വം ഇന്ത്യയുടെ മതം' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമംഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയുടെവൈവിധ്യങ്ങളെ ചേര്‍ത്തു പിടിച്ചാണ് ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം നിലകൊള്ളുന്നത്.വ്യത്യസ്ത വിശ്വാസമുള്ളവര്‍ക്ക് തുല്യ അവകാശവുംതുല്യ ബഹുമാനവുംഉറപ്പാക്കുന്ന ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി.വെറുപ്പിന്റെയും വിഭജനത്തിന്റെയും ആശയങ്ങള്‍സമൂഹത്തില്‍വളരാന്‍ അനുവദിക്കരുത്. മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്നതിന് പകരം പരസ്പര സ്‌നേഹവും സഹിഷ്ണുതയും സാഹോദര്യവും വളര്‍ത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.സ്വതന്ത്ര്യ സമര നായകന്മാര്‍പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ശക്തി ഒരേ മതത്തിലോ, ഒരേ ഭാഷയിലോ അല്ല വ്യത്യസ്തതകളെ ഉള്‍കൊണ്ട് ഒരുമിച്ച് പോകുന്നതിലാണ്
മതേതരത്വം നമ്മുടെ ഭരണഘടനയുടെ മാത്രം ആശയമല്ല ഇന്ത്യയുടെ ആത്മാവു കൂടിയാണ്
അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു എസ് വൈ എസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ പ്രമേയ പ്രഭാഷണം നടത്തി കെ എ നാസര്‍ മൗലവി മടക്കിമല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജാസര്‍ പാലക്കല്‍ മുഖ്യാതിഥിയായി സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം ഹസന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട്, എസ് എം എഫ് സംസ്ഥാന സെക്രട്ടറി പി സി ഇബ്രാഹിം ഹാജി കമ്പളക്കാട്,സയ്യിദ് അഹമ്മദ് സഈദ് ജിഫ്രി തങ്ങള്‍ ചേളാരി, ജാഫര്‍ ഹൈതമി കല്‍പ്പറ്റ,അബ്ബാസ് ഫൈസി വാരാമ്പറ്റ, പി സുബൈര്‍ ഹാജി മില്ലുമുക്ക്,അലി കെ വയനാട് സംസാരിച്ചു അമിന്‍ഷ വെങ്ങപ്പള്ളി ആന്റ് ടീം ദേശഭക്തി ഗാനവും, ഫര്‍ഹാന്‍ മലപ്പുറം ആന്റ് ടീം ദേശീയ ഗാനാ ലപനത്തിനും നേതൃത്വം നല്‍കി സ്വമദ് ദാരിമി മാനാഞ്ചിറ, സാജിദ് ബാഖവി പന്തിപ്പൊയില്‍, പനന്തറ മുഹമ്മദ്, അബൂബക്കര്‍ ഹാജി വെങ്ങപ്പള്ളി, അബ്ബാസ് മൗലവി കല്‍പ്പറ്റ,വി കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍,എംസി ഉമര്‍ മൗലവി വെള്ളമുണ്ട, അബൂബക്കര്‍ സിദ്ദീഖ് മൗലവി പാലമുക്ക്, ഉസ്മാന്‍ മഞ്ചേരി സയ്യിദ് അസ്‌ലം തങ്ങള്‍, നാസര്‍ പച്ചൂരാന്‍ അസ്ലഹ് പടിഞ്ഞാറത്തര്‍, ഫര്‍ഹാന്‍ മീനങ്ങാടി സംബന്ധിച്ചുസി കെ ഷംസുദ്ദീന്‍ റഹ്മാനി സ്വാഗതവും സിദ്ദീഖ് പിണങ്ങോട് നന്ദിയും പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
