OPEN NEWSER

Sunday 16. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി സുല്‍ത്താന്‍ ബത്തേരി റോട്ടറി

  • S.Batheri
16 Aug 2026

 ബത്തേരി: സുല്‍ത്താന്‍ബത്തേരി സമൂഹത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മയക്കുമരുന്ന് എതിരായി കൂട്ട ഓട്ടം സംഘടിപ്പിച്ചു സുല്‍ത്താന്‍ബത്തേരി റോട്ടറി . സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിനു ശേഷമാണ് കൂട്ട ഓട്ടം സംഘടിപ്പിച്ചത്. മേല്‍ പരിപാടിക്ക് മുഖ്യ സന്ദേശം റൊട്ടേറിയന്‍ ഡോക്ടര്‍ മധുസൂദനന്‍ നല്‍കി. സുല്‍ത്താന്‍ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് തുടങ്ങിയ കൂട്ട ഓട്ടം ഗാന്ധി സ്‌ക്വയറില്‍ അവസാനിച്ചു. സുല്‍ത്താന്‍ബത്തേരി റോട്ടറിയും സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളും യെസ് ഭാരതും, മീര ഇഖ്ര ഹോസ്പിറ്റലും ചേര്‍ന്നാണ് കൂട്ട ഓട്ടം സംഘടിപ്പിച്ചത്, സുല്‍ത്താന്‍ബത്തേരി റോട്ടറി പ്രസിഡന്റ് എം എസ് ദിലീപ്, സെക്രട്ടറി അബ്രെയ്‌സ് തോമസ്, ഹരികുമാര്‍, സണ്ണി വിളക്കുന്നേല്‍, സി എം ചന്ദ്രന്‍, മനോജ് കെ റ്റി എന്നിവരും സ്‌കൂള്‍ അധികൃതരും  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show