OPEN NEWSER

Sunday 16. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വാതന്ത്ര്യദിനാഘോഷം: പൊഴുതനയില്‍ പള്‍സ് എമര്‍ജന്‍സി ടീമിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി

  • Kalpetta
16 Aug 2026

പൊഴുതന: രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍, പള്‍സ് എമര്‍ജന്‍സി ടീം പൊഴുതനയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പള്‍സ് എമര്‍ജന്‍സി ജനറല്‍ സെക്രട്ടറി സലീം, ആറാം വാര്‍ഡ് മെമ്പര്‍ ലൈല, യൂണിറ്റ് പ്രസിഡണ്ട് ജാബിര്‍, സെക്രട്ടറി വിനോദ് കുമാര്‍, ട്രഷറര്‍ അരുണ്‍കുമാര്‍ പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങള്‍, കൂടാതെ നിരവധി നാട്ടുകാരും സജീവമായി പങ്കെടുത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം സമുചിതമായ രീതിയില്‍ ആഘോഷിച്ചതിനോടൊപ്പം നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഒത്തുകൂടല്‍ കൂടിയായി ചടങ്ങ് മാറി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show