OPEN NEWSER

Sunday 16. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാടുമൂടികിടന്നിട്ടും പാടിച്ചിറ വില്ലേജ് ഓഫീസ് പരിസരം ശുചീകരിക്കുന്നതിന് നടപടിയില്ലെന്ന് പരാതി.

  • S.Batheri
16 Aug 2026

പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജ് ഓഫീസ് പരിസരം കാടുമൂടികിടന്നിട്ടും വെട്ടിത്തെളിക്കുന്നതിന് നടപടിയില്ലെന്ന് പരാതി. കാടൂകള്‍മൂലം ഓഫീസിലെത്തുന്നവര്‍ക്ക് ഗേറ്റിലൂടെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഓഫീസിന്റെ ഗേറ്റിന് സമീപത്തെ വെള്ളക്കെട്ടും കാടുകളും മൂലം ഓഫീസിലെത്തുന്നവര്‍ക്ക് കാട് വകഞ്ഞുമാറ്റിവേണം ഓഫീസിലേക്ക് കയറാന്‍. ഓഫീസിന്റെ മൂന്ന് ഭാഗത്തും കാടുകള്‍വളര്‍ന്നു നില്‍ക്കുന്നത് വെട്ടിത്തെളിക്കണമെന്ന് നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. അടിയന്തിരമായി പഞ്ചായത്ത് ഇടപെട്ട് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയെങ്കിലും ഓഫീസ് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജ് ഓഫീസിനോട് ചേര്‍ന്ന വെയിറ്റ്ങ് ഷെഡ് പരിസരവും കാടുവളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന നിലയിലാണ്. ഇവിടെ നിരവധിയാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലമായിട്ടുപോലും ഈ പരിസരത്തെ കാടുവെട്ടിത്തെളിക്കാന്‍ ആരും തയ്യാറായിട്ടില്ല.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show