അഖണ്ഡരാമായണ പാരായണം സമാപിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി മുരിക്കന്മാര്‍ ദേവസ്വം സീതാദേവി ലവ കുശ ക്ഷേത്രത്തിലെ രാമായണ മാസാചരണം ചേടാറ്റിന്‍ കാവില്‍ അഖണ്ഡ രാമായണ പാരായണത്തോടുകൂടി സമാപിച്ചു. കര്‍ക്കടകം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ സീതാപഥസ്മൃതി യാത്ര, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍, വിശേഷാല്‍ ഭഗവതി സേവ, ഗണപതിഹോമം, സീതാദേവി ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പാരായണം എന്നിവ നടത്തി . കൂടാതെ ഒരു മാസമായി ഒണ്‍ലൈനായി രാമായണ പ്രശ്‌നോത്തരി മത്സരവും നടത്തിയിരുന്നു.
ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ , എക്‌സിക്യൂട്ടിവ് ഓഫിസര്‍ സി വിജേഷ് , രാമായണ മാസാചരണ കമ്മറ്റി പ്രസിഡണ്ട് ഐക്കര ശേരി ഗോപാലകൃഷ്ണന്‍ നായര്‍ സെക്രട്ടറി ഷിബു കെ അമൃത, വിജയന്‍ കുടിലില്‍, വിക്രമന്‍ എസ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അഖണ്ഡരാമായണ പാരായണം വിക്രമന്‍ എസ്. നായര്‍ ,അനീഷാദേവി ദേവിവിലാസം, കുഞ്ഞുമോള്‍ എന്നിവര്‍ പാരായണം ചെയ്ത് സമര്‍പ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
