OPEN NEWSER

Friday 14. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചീരാലില്‍ കടുവയെ പിടികൂടാന്‍ വ്യാപക തിരച്ചില്‍; 40 അംഗ പ്രത്യേക സംഘം രംഗത്ത്

  • S.Batheri
14 Aug 2026

ചീരാല്‍:ചീരാല്‍ പ്രദേശത്ത് ഇറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയും ദിവസങ്ങളായി പ്രദേശവാസികളില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ ആരംഭിച്ചു. വയനാട്ടിലെ വിവിധ ആര്‍.ആര്‍.ടി. (ഞമുശറ ഞലുെീിലെ ഠലമാ) സംഘങ്ങളെ ഏകോപിപ്പിച്ച് ഏകദേശം 40 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഞ്ചാരപാതകള്‍ നിരീക്ഷിക്കുന്നതിനുമായി വിപുലമായ കോമ്പിംഗ് പരിശോധനയും പ്രദേശത്ത് നടത്തിവരികയാണ്. ഇതോടൊപ്പം തെര്‍മല്‍ ക്യാമറ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിച്ചുള്ള രാത്രികാല നിരീക്ഷണവും വിവിധ മേഖലകളില്‍ ശക്തമാക്കിയിട്ടുണ്ട്.

കടുവയെ സുരക്ഷിതമായി പിടികൂടുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരമായ നിരീക്ഷണവും തിരച്ചില്‍ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
  • വണ്ടിക്കടവ് ഉന്നതിക്കാര്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍
  • സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍
  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show