വയനാട് മെഡിക്കല്‍ കോളേജ് ജനകീയ കൂട്ടായ്മ ആഗസ്റ്റ് 9 ന് മടക്കിമലയില്‍
കമ്പളക്കാട്: വയനാട് മെഡിക്കല്‍ കോളേജ് മടക്കിമല ദാനഭൂമിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ ദിനത്തില്‍ മടക്കിമലയില്‍ ജനകീയ കൂട്ടായ്മ സംഘടപ്പിക്കും.ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുംപ്രസിഡണ്ടുമാരും രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രതിനിധികളും കൂട്ടായ്മയില്‍ പങ്കാളികളാകും.
ഭാവി പരിപാടികള്‍ക്കായ് പത്ത് ഇന കര്‍മ്മ പദ്ധതികള്‍ക്കും കമ്പളക്കാട് വ്യാപാരഭവനില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. ചെയര്‍മാന്‍ പി. പി രനീഷ് അദ്ധ്യക്ഷത വഹിച്ച യോഗം കല്‍പ്പറ്റ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സലാം നീലിക്കണ്ടി ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ വെണ്ണിയോട്, അബ്ദുറഹ്മാന്‍ എടത്തില്‍, ജോബിന്‍ ജോസഫ്, എം .കെ റസ്സാഖ്, സതീശന്‍ കരിങ്കുറ്റി ടി.യു സഫീര്‍, നസീമ മണ്ടോക്കര, അനിത തിലകന്‍, അസീസ് എളഞ്ചേരി, ഷാജി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
