OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അന്വേഷണം പൂര്‍ത്തിയാകും വരെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം: യുഡിവൈഎഫ് ; കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു

  • S.Batheri
05 Aug 2026

മീനങ്ങാടി: യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേ ഏറ്റവും ഉന്തും തള്ളും ഉണ്ടായി.ഓഡിറ്റ് വിഭാഗം നടത്തുന്ന പരിശോധനയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. ചെയര്‍പേഴ്‌സണ്‍ന്റെയും അക്കൗണ്ടന്റിന്റെയും നേതൃത്വത്തില്‍ അപഹരിക്കപ്പെട്ട പണം ഇപ്പോള്‍ കുടുംബശ്രീ ഓഫീസില്‍ സ്വീകരിച്ച് പുതിയ റെസിപ്പുകള്‍ നല്‍കുന്നത് അഴിമതി മൂടിവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണെന്ന് യുഡിവൈഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇതില്‍ നിന്നും നിലവിലെ കുടുംബശ്രീ ഭരണസമിതിയും അഴിമതിക്കാരോടൊപ്പമാണെന്നും  തെളിവു നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ബോധ്യമാകും.
ഒഡിറ്റില്‍ തിരിമറി കണ്ടെത്തിയ രേഖകളും ഇനി ഓഡിറ്റ് നടക്കാനിരിക്കുന്ന വര്‍ഷങ്ങളിലെ രേഖകളും ഓഫീസ് തുറന്നു പ്രവര്‍ത്തിച്ചാല്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട് സമരക്കാര്‍ പറഞ്ഞു. 

ജില്ലാ വൈസ് പ്രസിഡന്റ് നിത. കെ കേളു, എം ജെ അനീഷ്, ജസ്റ്റിന്‍ ജോഷുവ, സിറാജ് കാക്കവയല്‍, കെ  ഷെമീര്‍, ഷെഫീക് നാടുകട്ടില്‍ 
ജിബിന്‍ നൈനാന്‍, ശ്രീനിവാസന്‍ വേങ്ങൂര്‍, ബേസില്‍ സാബു . വീ നൗഫല്‍ 
എം മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show