മീനങ്ങാടി എഫ്.സി.ഐ മുന്‍ മാനേജറെ സി.ബി.ഐ അറസ്റ്റ് ചെയ്തു;സി.ബി.ഐ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്

മീനങ്ങാടി കാര്യമ്പാടി ശ്രാവണം വീട്ടില്‍ രാമകൃഷ്ണന്‍ (49) നെയാണ് സിബിഐ കൊച്ചിന്‍ യൂണിറ്റിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.അസിസ്റ്റന്റ് മാനേജര്‍ ഗിരീശനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) പാലക്കാട്, കോഴിക്കോട്, വയനാട് ഗോഡൗണുകളിലും മാനേജര്‍മാരുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ ഇയ്യാള്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. പൊതുവിതരണ സംവിധാനത്തിലൂടെ സാധാരണ ജനങ്ങള്‍ക്കു ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റഴിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണു സിബിഐ പരിശോധന നടത്തിയത്.
പരിശോധനയെതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ മീനങ്ങാടിയിലെ അന്നത്തെ എഫ്സിഐ ഡിപ്പോ മാനേജര്‍ രാമകൃഷ്ണന്‍, സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റന്റ് മാനേജര്‍ ഗിരീശന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.
സിബിഐയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെയും വയനാട്ടിലെയും പാലക്കാട്ടെയും എഫ്സിഐ ഡിപ്പോകളില്‍ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. മീനങ്ങാടിയിലെ മാനേജരായിരുന്ന രാമകൃഷ്ണന്റേയും, അസിസ്റ്റന്റ് മാനേജരുടെയും വസതികളിലും റെയ്ഡ് നടത്തിയിരുന്നു. സിബിഐക്ക് ലഭിച്ച പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി അക്കാലയളവില്‍ സിബിഐ നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്റ്റോക്കില്‍ വന്‍തോതില്‍ കുറവുള്ളതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30വരെയുള്ള കാലയളവില്‍ പ്രതികള്‍ സ്റ്റോക്കില്‍ കൃത്രിമം കാട്ടി 2399 ചാക്ക് അരിയും ഗോതമ്പും കരിഞ്ചന്തയില്‍ മറിച്ചുവിറ്റതായി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. ഇതിന് 38,79,681 രൂപ വിലവരും. എഫ്സിഐയുടെ അരി കരിഞ്ചന്തയില്‍ വാങ്ങിയവരും തുടരന്വേഷണത്തില്‍ കേസില്‍ പ്രതിയാകുമെന്നാണ് സൂചന.അറസ്റ്റ് ചെയ്ത പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍