സ്വയം സന്നദ്ധ പുനരധിവാസം നിര്‍ബന്ധപൂര്‍വ്വം മാറ്റി പാര്‍പ്പിക്കില്ല:ജില്ലാ കളക്ടര്‍

നരിമാന്തികൊല്ലി, ഈശ്വരകൊല്ലി സെറ്റില്‍മെന്റില്‍ അവശേഷിക്കുന്നവര്‍ക്ക് തുക നല്‍കാന്‍ തീരുമാനമായി; സര്‍ക്കാരിന് ശുപാര്‍ശ നല്‍കി; സര്‍ക്കാര്‍ ഉത്തരവ് വരുന്ന മുറയ്ക്ക് തുക കൈമാറും; കാട്ടിലേക്ക് താമസംമാറി നടത്തുന്ന സമരപരിപാടികള്‍ അനാവശ്യം
വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ആരെയും നിര്‍ബന്ധപൂര്‍വ്വം മാറ്റി പാര്‍പ്പിക്കുന്നില്ലെന്നും വനത്തില്‍ കൈവശമുള്ള ഭൂമി സര്‍ക്കാറിലേക്ക് വിട്ടു നല്‍കി സ്വമേധയാ മാറി താമസിക്കുന്ന വര്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചു വരുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ മാനദണ്ഡമനുസരിച്ചുള്ള എല്ലാവര്‍ക്കും ഇതിനകം തുക അനുവദിച്ചിട്ടുളളതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഓരോ സെറ്റില്‍്മെന്റിലും നിശ്ചയിക്കപ്പെടുന്ന അന്തിമ നിര്‍ണ്ണയ ദിനത്തില്‍ പദ്ധതി പ്രദേശത്ത് താമസിച്ചു വരുന്നവരെയാണ് പുനരധിവാസത്തിനായി പരിഗണിക്കുന്നത്.നരിമാന്തികൊല്ലി, ഈശ്വരകൊല്ലി സെറ്റില്‍മെന്റില്‍ നഷ്ടപരിഹാര തുകയ്ക്കായി അപേക്ഷ സമര്‍പ്പിച്ച 19 പേരില്‍ അന്തിമ നിര്‍ണ്ണയയ ദിനത്തില്‍ സ്ഥിരതാമസമുണ്ടായിരുന്ന 7 പേര്‍ക്ക് തുക ഇതിനകം അനുവദിച്ചിട്ടുണ്ട്.അന്തിമ നിര്‍ണയദിനത്തില്‍ സ്ഥിര താമസമില്ലാതിരുന്ന 12 പേര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി തുക അനുവദിക്കുന്നതിന് ജില്ലാ തല നടത്തിപ്പ് സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കുളള ശുപാര്‍ശ സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവാകുന്ന മുറയ്ക്ക് ഇവര്‍ക്ക്് തുക അനുവദിക്കുന്നതുമാണ്. കാര്യങ്ങള്‍ സുതാര്യമായിരിക്കെ ഏതാനും ചിലര്‍ കാട്ടിലേക്ക് താമസം മാറി നടത്തുന്ന സമരപരിപാടികള്‍ അനാവശ്യമാണെന്നും നിലവില്‍ മാനദണ്ഡമനുസരിച്ചുള്ള എല്ലാവര്‍ക്കും ഇതിനകം തുക അനുവദിച്ചിട്ടുളളതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എം.എല്‍.എ മാരുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍